03:41pm 09 November 2026
NEWS
മലയാളിക്ക് ബിയറിനോട് താത്പര്യം കുറയുന്നു
21/05/2025  09:31 AM IST
മലയാളിക്ക് ബിയറിനോട് താത്പര്യം കുറയുന്നു

സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് റിപ്പോർട്ട്. മദ്യവിൽപ്പനയിൽ ഓരോ വർഷവും പുതിയ റെക്കോർഡുകൾ കുറിക്കുമ്പോഴാണ് മലയാളികൾ ബിയറിൽ നിന്നും അകലുന്നത്.  2023 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

2023 - 2024 സാമ്പത്തിക വർഷത്തിൽ ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്ന് ചേർത്തുള്ള ബിയർ വിൽപന 112 ലക്ഷം കെയ്സ് ആയിരുന്നു എന്നാണ് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു. അതേസമയം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം ഈ കാലഘട്ടത്തിൽ വലിയ രീതിയിൽ വർധിച്ചുവെന്നും കണക്കുകളിൽ വ്യക്തമാണ്. 2023-25 കാലത്ത്  229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.

ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വർഷമായി ബിയർ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img